കുവൈത്ത് സിറ്റി: അംഘാറയുടെ തെക്കൻ സ്‌ക്രാപ്‌യാർഡ് മേഖലയിൽ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി വ്യാപക പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് ഫയർ ഫോഴ്‌സ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെ നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങളും ക്രമക്കേടുകളും കണ്ടെത്തി.
സംസ്ഥാന സ്വത്ത് കൈയേറൽ, അനധികൃത പ്രവർത്തനങ്ങൾ, വ്യാവസായിക സ്ഥലങ്ങളുടെ ദുരുപയോഗം എന്നിവ കണ്ടെത്തുന്നതിനായിരുന്നു പരിശോധന. നിയമലംഘനങ്ങളിൽ ഉൾപ്പെട്ട നിരവധി തൊഴിലാളികളെ അധികൃതർ പിടികൂടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
രാജ്യത്തെ വ്യാവസായിക മേഖലകളിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
