HomeGULFയൂറോപ്യൻ മെഡിക്കൽ കോൺഫറൻസിൽ തിളങ്ങി കുവൈത്തി ഡോക്ടർ

യൂറോപ്യൻ മെഡിക്കൽ കോൺഫറൻസിൽ തിളങ്ങി കുവൈത്തി ഡോക്ടർ

spot_img

കുവൈത്ത് സിറ്റി: ഇറ്റലിയിലെ മിലാനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് ഗാസ്‌ട്രോഇന്റസ്റ്റൈനൽ എൻഡോസ്കോപ്പിയുടെ വാർഷിക സമ്മേളനത്തിൽ കുവൈത്തി ഡോക്ടർ ഡോ. അസ്മ അൽ-ഖന്ദാരി ശ്രദ്ധേയ സാന്നിധ്യമായി.ജഹ്‌റ ആശുപത്രിയിലെ ഗാസ്‌ട്രോഎന്ററോളജി-എൻഡോസ്കോപ്പി കൺസൾട്ടന്റായ ഡോ. അസ്മ, പ്രേക്ഷകരുടെ മുന്നിൽ തത്സമയമായി രണ്ട് സങ്കീർണ്ണ ശസ്ത്രക്രിയകൾ വിജയകരമായി നിർവഹിച്ചു. കോളനോസ്കോപ്പ് ഉപയോഗിച്ച് അപ്പെൻഡിക്സിലെ ട്യൂമർ നീക്കം ചെയ്യലും ട്രാൻസ്‌വേഴ്‌സ് കോളനിലെ ട്യൂമർ അത്യാധുനിക എൻഡോസ്കോപ്പി സാങ്കേതിക വിദ്യയിലൂടെ നീക്കം ചെയ്യലുമാണ് നടത്തിയത്.

മിഡിൽ ഈസ്റ്റ് മേഖലയെ പ്രതിനിധീകരിച്ച ഏക ഡോക്ടറായിരുന്നു ഡോ. അസ്മ. 13 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്ത സമ്മേളനത്തിൽ അവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ദഹനവ്യവസ്ഥയിലെ ട്യൂമറുകളുടെ ആഴം വിലയിരുത്തുന്ന ഗവേഷണ പഠനവും അവതരിപ്പിച്ചു.കുവൈത്തിലെ ആരോഗ്യരംഗത്തിന്റെ പുരോഗതിയും രാജ്യത്തെ ഡോക്ടർമാരുടെ അന്താരാഷ്ട്ര മെഡിക്കൽ വേദികളിലെ ശക്തമായ സാന്നിധ്യവും ഈ നേട്ടം വ്യക്തമാക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!