HomeGULFഅംഘറ സ്ക്രാപ് യാർഡിൽ വ്യാപക പരിശോധന; നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി

അംഘറ സ്ക്രാപ് യാർഡിൽ വ്യാപക പരിശോധന; നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി

spot_img

കുവൈത്ത് സിറ്റി: അംഘറ തെക്കൻ ഭാഗത്തെ സ്ക്രാപ് യാർഡ് മേഖലയിൽ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി വ്യാപക പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് ഫയർ ഫോഴ്‌സ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.ഭൂമിയിലെ അതിക്രമങ്ങളും വ്യാവസായിക പ്ലോട്ടുകളുടെ ദുരുപയോഗവും കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചില താമസരേഖകളില്ലാത്ത തൊഴിലാളികളെയും അധികൃതർ പിടികൂടി.വ്യാവസായിക മേഖലകളിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും സംസ്ഥാന സ്വത്ത് സംരക്ഷിക്കുന്നതിനുമായുള്ള നടപടികളുടെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ മേഖലകളിൽ ഇത്തരം പരിശോധനകൾ തുടരുമെന്നും ബന്ധപ്പെട്ട ഏജൻസികൾ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!