HomeINDIAആഴക്കടലിൽനിന്ന് കുതിക്കും, ബെയ്ജിങ്‌ വിറയ്ക്കും; K-5 മിസൈൽ പരീക്ഷണത്തിന്‌

ആഴക്കടലിൽനിന്ന് കുതിക്കും, ബെയ്ജിങ്‌ വിറയ്ക്കും; K-5 മിസൈൽ പരീക്ഷണത്തിന്‌

spot_img

ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷിയിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കാവുന്ന കെ-5 മിസൈലിന്റെ പരീക്ഷണം ഉടനെ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. സബ്മറൈൻ ലോഞ്ച്ഡ് ബാലസ്റ്റിക് മിസൈൽ (SLBM) വിഭാഗത്തിൽ വരുന്ന കെ-5ന്റെ പ്രാഥമിക ഘട്ടമായ ‘പോപ്പ്-അപ്പ്’ ഇജക്ഷൻ ടെസ്റ്റുകൾ വിജയകരമായി ഡിആർഡിഒ പൂർത്തിയാക്കിയിരുന്നു. കെ-5 വരുന്നതോടെ ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി (Nuclear Triad) കൂടുതൽ കരുത്തുറ്റതാകും. 5,000 മുതൽ 6,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈൽ ചൈനയിലെ ബെയ്ജിങ്‌ ഉൾപ്പെടെയുള്ള ദൂരെയുള്ള തന്ത്രപ്രധാന നഗരങ്ങളെ ലക്ഷ്യം വെക്കാൻ ശേഷിയുള്ളതാണ്.

ഒരേസമയം ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാനും അവ ഉപയോഗിച്ച് വ്യത്യസ്ത ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാനും സഹായിക്കുന്ന MIRV (Multiple Independently Targetable Re-entry Vehicles) സാങ്കേതികവിദ്യ ഈ മിസൈലിനുണ്ട്. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്. ഏകദേശം 20 ടൺ ഭാരവും 2.4 മീറ്റർ വ്യാസവും ഈ മിസൈലിനുണ്ടാകും. നിലവിൽ ഇന്ത്യയുടെ പക്കലുള്ള കെ-4 മിസൈലുകൾക്ക് 3,500 കിലോമീറ്റർ ദൂരപരിധിയാണുള്ളത്. ഇത് ഉപയോഗിച്ച് ബെയ്ജിങ്‌ പോലുള്ള നഗരങ്ങളെ ലക്ഷ്യം വെക്കണമെങ്കിൽ ഇന്ത്യൻ അന്തർവാഹിനികൾക്ക് മലാക്ക കടലിടുക്കിന് അടുത്തേക്ക് നീങ്ങേണ്ടി വരുമായിരുന്നു.

ഇത് ഇന്ത്യയുടെ അന്തർവാഹിനികളെ ശത്രുക്കളുടെ നിരീക്ഷണ വലയത്തിൽ അകപ്പെടാൻ വഴിയൊരുക്കും. എന്നാൽ കെ-5 വരുന്നതോടെ ബംഗാൾ ഉൾക്കടലിൽ നിന്ന് തന്നെ ബീജിങ്ങിനെ ലക്ഷ്യമിടാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയുടെ സുരക്ഷിതമായ മേഖലകളിൽ നിന്ന് പുറത്തുപോകാതെ തന്നെ ഏഷ്യയിലെ ഏത് പ്രധാന നഗരത്തെയും ലക്ഷ്യം വെക്കാൻ കെ-5ന് സാധിക്കും.ഈ ഭീമൻ മിസൈലുകളെ വഹിക്കാനായി ഇന്ത്യയുടെ അടുത്ത തലമുറ അന്തർവാഹിനികളായ എസ്-5 ക്ലാസ് വികസിപ്പിക്കുന്നുണ്ട്. 13,500 മുതൽ 17,000 ടൺ വരെ ഭാരമുള്ള വലിപ്പമേറിയ ഈ അന്തർവാഹിനികൾക്ക് കരുത്തുപകരുന്നത് 190 മെഗാവാട്ടിന്റെ ആണവ റിയാക്ടറാണ്. ഇതും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതായിരിക്കും. ഇതിന് പുറമെ 8,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള കെ-6 മിസൈലുകൾക്കായുള്ള പ്രാഥമിക പ്രവർത്തനങ്ങളും ഡിആർഡിഒ ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആഗോളതലത്തിൽ അതിശക്തമായ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധമുള്ള രാജ്യങ്ങളുടെ മുൻനിരയിലേക്ക് ഇന്ത്യയും എത്തും.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!