HomeGULFകയ്യേറ്റം; ഫർവാനിയ, ജഹ്‌റ മേഖലകളിൽ വൈദ്യുതി വിച്ഛേദിച്ചു.

കയ്യേറ്റം; ഫർവാനിയ, ജഹ്‌റ മേഖലകളിൽ വൈദ്യുതി വിച്ഛേദിച്ചു.

spot_img

കുവൈത്ത് സിറ്റി: സർക്കാർ ഭൂമിയും സൗകര്യങ്ങളും അനധികൃതമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ഫർവാനിയ–ജഹ്‌റ മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ നടപടി സ്വീകരിച്ചു.

സ്റ്റേറ്റ് പ്രോപ്പർട്ടി എൻക്രോച്ച്‌മെന്റ് റിമൂവൽ കമ്മിറ്റി നടത്തിയ പരിശോധനാ ക്യാംപെയിനിനിടെയാണ് സർക്കാർ ഭൂമി നിശ്ചിത ഉപയോഗത്തിന് വിരുദ്ധമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. സ്ഥലത്തിന്റെ അനധികൃത ഉപയോഗം കണ്ടെത്തിയതോടെ ഉടൻ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു.കൂടുതൽ നിയമലംഘനങ്ങൾ തടയുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സ്ഥലത്തെ വൈദ്യുതി വിതരണം വിച്ഛേദിക്കുകയും ചെയ്തു.

കുവൈറ്റിലുടനീളം സർക്കാർ ഭൂമികൾ സംരക്ഷിക്കുകയും ഭൂമിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാർ ഭൂമി കയ്യേറലിനും ദുരുപയോഗത്തിനും എതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!