കുവൈറ്റ് സിറ്റി: അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി മന്ത്രിസഭ പ്രഖ്യാപിച്ചു. ഇന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി ഹിസ് ഹൈനെസ് ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.
പ്രത്യേക സ്വഭാവമുള്ള വകുപ്പുകൾക്ക് അവരുടെ ജോലിയുടെ ആവശ്യകത അനുസരിച്ച് ബന്ധപ്പെട്ട അധികാരികൾ അവധി ക്രമീകരിക്കാമെന്നും പൊതുതാൽപര്യം പരിഗണിക്കണമെന്നും മന്ത്രിസഭ വ്യക്തമാക്കി.

