HomeGULFജലീബ് ശുവൈഖിൽ വീടിന് തീപിടിച്ചു; അഞ്ചുപേർക്ക് ദാരുണാന്ത്യം

ജലീബ് ശുവൈഖിൽ വീടിന് തീപിടിച്ചു; അഞ്ചുപേർക്ക് ദാരുണാന്ത്യം

spot_img

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഉണ്ടായ അപ്പാർട്ട്മെന്റ് തീപിടുത്തത്തിൽ അഞ്ചുപേർ മരിച്ചു. അൽ-സുമൂദ്, അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അഞ്ചുപേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മരിച്ചവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സുരക്ഷാ-അഗ്നിബാധ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!