HomeGULFപെരുന്നാൾ പ്രമാണിച്ച് മാളുകളിൽ 'ഈദിയ' എടിഎമ്മുകൾ സ്ഥാപിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക്

പെരുന്നാൾ പ്രമാണിച്ച് മാളുകളിൽ ‘ഈദിയ’ എടിഎമ്മുകൾ സ്ഥാപിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക്

spot_img

കുവൈത്ത്സിറ്റി; ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് കുട്ടികൾക്കും പ്രിയപ്പെട്ടവർക്കും പെരുന്നാൾ പണസമ്മാനമായി (ഈദിയ) നൽകുന്നതിനായി വിവിധ മൂല്യങ്ങളുള്ള പുതിയ കറൻസി നോട്ടുകൾ ലഭ്യമാക്കുന്ന പ്രത്യേക എടിഎം സംവിധാനം കുവൈറ്റ് സെൻട്രൽ ബാങ്ക് ഒരുക്കി. പെരുന്നാൾ കാലത്ത് പുതിയ ദിനാർ നോട്ടുകൾക്ക് സ്വദേശികൾക്കിടയിൽ ആവശ്യക്കാർ ഏറുന്നത് കണക്കിലെടുത്താണ് രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ ഈ താൽക്കാലിക എടിഎമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.

കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ, കെ-നെറ്റ് , മാൾ മാനേജ്‌മെന്റുകൾ എന്നിവയുമായി സഹകരിച്ചാണ് സെൻട്രൽ ബാങ്ക് ഈ സേവനം പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളായ ദി അവന്യൂസ് , 360 മാൾ, അൽ കൂത് മാൾ, കാപ്പിറ്റൽ മാൾ എന്നിവിടങ്ങളിൽ മെയ് 21 മുതൽ അറഫാ ദിനം അവസാനിക്കുന്നത് വരെ ഈ എടിഎം സേവനം ലഭ്യമായിരിക്കും.

സാധാരണ എടിഎമ്മുകളിൽ ലഭ്യമാകാത്ത ചെറിയ തുകകളുടെ (ഉദാഹരണത്തിന് കാൽ ദിനാർ, അര ദിനാർ, ഒരു ദിനാർ, അഞ്ച് ദിനാർ) പുതിയ കറൻസി നോട്ടുകൾ ഈ മെഷീനുകളിലൂടെ എളുപ്പത്തിൽ ലഭിക്കും. മുൻവർഷങ്ങളിലും ഈ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ബാങ്കുകളിൽ പോയി പുതിയ നോട്ടുകൾ മാറാനുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്നും സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!