HomeGULFമെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ച് ഫർവാനിയയിൽ..!!

മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ച് ഫർവാനിയയിൽ..!!

spot_img

ഫർവാനിയ: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ (Medx Medical Group) ഏറ്റവും പുതിയതും മൂന്നാമതുമായ ബ്രാഞ്ച് ‘അൽ മെഡ്ക്സ് കെയർ മെഡിക്കൽ സെന്റർ’ ഫർവാനിയയിൽ പ്രവർത്തനമാരംഭിക്കുന്നു. മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സെന്ററിന്റെ സോഫ്റ്റ് ഇനാഗുറേഷൻ (Soft Inauguration) നടക്കുമെന്ന് മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും ചെയർമാനുമായ മിസ്റ്റർ മുഹമ്മദ് അലി വി.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഫർവാനിയയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മിസ്റ്റർ ആദിൽ അഹമ്മദ് ഹബീബ് അൽ മുനവ്വർ (പാർട്ണർ) കഴിഞ്ഞ കാലങ്ങളിൽ മെഡക്‌സ്‌ നടത്തിയ സേവനകളെ പ്രകീർത്തിക്കുകയും പുതിയ സ്ഥാപനത്തിന് ആശംസകളും നേർന്നു ,മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ മിസ്റ്റർ ഷറഫുദ്ധീൻ കണ്ണേത്ത് മെഡക്‌സിന്റെ കഴിഞ്ഞ ജേർണിയെ കുറിച്ച് വിവരിക്കുകയും കൂടാതെ മിസ്റ്റർ മഹ്മൂദ് അൽ ബലൂഷി (HR മാനേജർ), ഓപ്പറേഷൻസ് മാനേജർ മിസ്റ്റർ ജുനൈസ് കൊയിമ്മ എന്നിവർ സംബന്ധിച്ചു.

ആധുനിക സൌകര്യങ്ങളോടെയും മികച്ച മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറോടെയുമാണ് ഫർവാനിയയിലെ പുതിയ ബ്രാഞ്ച് ഒരുക്കിയിരിക്കുന്നത്. ഉത്ഘാടനത്തോട് അനുബന്ധിച്ചു ആളുകൾക്ക് ഉപകാരപ്രദമാവുന്ന രീതിയിലുള്ള പാക്കേജുകൾ ലഭ്യമാക്കുമെന്നും മാനേജ്‍മെന്റ് അറിയിച്ചു.

കുവൈറ്റിലെ പ്രമുഖ മാധ്യമ പ്രതിനിധികൾ, ചാനലുകൾ, മെഡ്ക്സ് ഗ്രൂപ്പിലെ മെഡിക്കൽ-നോൺ മെഡിക്കൽ ജീവനക്കാർ തുടങ്ങി നിരവധി പ്രമുഖർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!