കുവൈറ്റ് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ‘My Identity’ ആപ്പിലൂടെ പുതിയ QR കോഡ് സേവനം ആരംഭിച്ചതായി അറിയിച്ചു. ആദ്യമായി സിവിൽ ഐഡി എടുക്കുന്നവർക്കും നഷ്ടപ്പെട്ട കാർഡിന് പകരം പുതിയത് ലഭിക്കുന്നവർക്കും ഈ സേവനം ഉപയോഗിക്കാനാകും.
പുതിയ സംവിധാനം വഴി സിവിൽ ഐഡി കൈപ്പറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും സേവനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് PACI വ്യക്തമാക്കി.സിവിൽ ഐഡി തയ്യാറായാൽ ‘My Identity’ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. അതോടൊപ്പം QR കോഡ് ജനറേറ്റ് ചെയ്യാനുള്ള ലിങ്കും ലഭ്യമാകും.ഉപയോക്താക്കൾ ഫോൺ നമ്പർ നൽകുന്നതോടെ OTP ലഭിക്കും. പരിശോധന പൂർത്തിയാക്കിയതിന് ശേഷം സിവിൽ ഐഡി കൈപ്പറ്റാൻ ആവശ്യമായ QR കോഡ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

