HomeGULFകുവൈത്ത് സൈനിക മേധാവി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സൈനിക മേധാവി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

spot_img

കുവൈറ്റ് സിറ്റി: കുവൈത്തി സായുധ സേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ദറജ് സഅദ് അൽ ഷുറയ്യാൻ ഇന്ത്യയുടെ അംബാസഡർ പരിമിത തൃപതിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ചയായി.

പ്രതിരോധ സഹകരണ ധാരണാപത്രത്തിന്റെ ഭാഗമായി സംയുക്ത പ്രതിരോധ സഹകരണ കമ്മിറ്റി യോഗങ്ങൾ, സൈനിക പരിശീലനം, പ്രതിരോധ നിർമ്മാണം, നാവിക സഹകരണം തുടങ്ങിയ വിഷയങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു. പ്രാദേശിക സംഭവവികാസങ്ങളും ചർച്ചയിൽ ഇടം നേടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!