HomeGULFഫർവാനിയയിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.

ഫർവാനിയയിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ മൂന്നാമത് ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു.

spot_img

കുവൈറ്റ് – ഫർവാനിയ: മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച് ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു. വൈകുന്നേരം അഞ്ചു മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റും ചെയർമാനുമായ മുഹമ്മദ് അലി വി.പി, മുഹമ്മദ് അദെൽ അൽ മുനവർ (Mohammed Adel Al-Munawer) എന്നിവർ ചേർന്ന് പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മെഡക്‌സ് ഗ്രൂപ്പിന്റെ കുവൈറ്റിലെ മൂന്നാമത്തെ ബ്രാഞ്ചാണിത്.

ഉദ്ഘാടനച്ചടങ്ങിൽ ഫൈസൽ ഇജ്‌ലാവി അൽ അർബീസ്, ജാസിം മുഹമ്മദ് അല്ലൂഷ് അൽ ആസ്മി, മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ഓപ്പറേഷൻസ് ഹെഡ് ജുനൈസ് കോയിമ്മ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇതിനുപുറമെ കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങൾ, വിവിധ സാമൂഹിക പ്രവർത്തകർ, മെഡക്‌സ് ഗ്രൂപ്പ് ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പുതിയ ബ്രാഞ്ചിൽ എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനങ്ങൾക്ക് പുറമെ അത്യാധുനിക ലാബ്, പാരാമെഡിക്കൽ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കായി രണ്ട് മാസത്തേക്ക് പ്രത്യേക ഓഫറുകളും മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവിധ ഡോക്ടർ കൺസൾട്ടേഷനുകൾക്കും 50 ശതമാനവും, ലാബ് ടെസ്റ്റുകൾക്കും മറ്റ് മെഡിക്കൽ പ്രൊസീജറുകൾക്കും 30 ശതമാനവും ഇളവ് ലഭിക്കും. ഇതിന് പുറമെ മറ്റ് ആകർഷകമായ ഓഫറുകളും ലഭ്യമാണെന്ന് മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!