HomeGULFജലവിതരണം തടസ്സപ്പെടും; 12 മണിക്കൂർ ജാഗ്രതാ നിർദ്ദേശം, അടിയന്തിര ആവശ്യങ്ങൾക്ക് 152-ൽ ബന്ധപ്പെടാം

ജലവിതരണം തടസ്സപ്പെടും; 12 മണിക്കൂർ ജാഗ്രതാ നിർദ്ദേശം, അടിയന്തിര ആവശ്യങ്ങൾക്ക് 152-ൽ ബന്ധപ്പെടാം

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ ജലവിതരണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അബ്‍ദാലി റോഡിലെ പ്രധാന പൈപ്പ് ലൈനുകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ പ്രഖ്യാപിച്ച് കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം.

മേയ് ഇരുപത്തിനാല് ഞായറാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ പന്ത്രണ്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.നിശ്ചിത സമയങ്ങളിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം മേഖലയിലെ പ്രധാന ജലസംഭരണികളിലേക്കുള്ള ഒഴുക്കിൽ ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അൽ-മുത്‌ല, അൽ-റൗദത്തൈൻ, അൽ-ഖുഷാനിയ, അൽ-അബ്ദാലി അൽ-ബലദ്, ഉമ്മു നിഖ എന്നീ ജലവിതരണ കേന്ദ്രങ്ങളെയായിരിക്കും ഈ നിയന്ത്രണം പ്രധാനമായും ബാധിക്കുക.

ഈ സാഹചര്യത്തിൽ പ്രസ്തുത പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജലം കരുതിവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ജനങ്ങൾക്കുണ്ടാകുന്ന താൽക്കാലിക ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച മന്ത്രാലയം, ഉപഭോക്താക്കളുടെ പൂർണ്ണമായ സഹകരണവും ധാരണയും പ്രതീക്ഷിക്കുന്നതായും അറിയിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളോ തടസ്സങ്ങളോ നേരിടുകയാണെങ്കിൽ മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 152-ൽ ബന്ധപ്പെടാവുന്നതാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!