HomeGULFകുവൈറ്റിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ ചൂട്; വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത

കുവൈറ്റിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ ചൂട്; വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത

spot_img

കുവൈറ്റ് സിറ്റി : കുവൈറ്റിൽ അടുത്ത ദിവസങ്ങളിൽ ചൂട് മുതൽ അതിശക്തമായ ചൂട് വരെ അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ക്രമേണ വർധിക്കുമെന്നും വാരാന്ത്യത്തിൽ പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും പൊടിക്കാറ്റ് ഉണ്ടാകാനിടയുണ്ടെന്നും അറിയിച്ചു.വെള്ളിയാഴ്ച താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താനും ചില ഉൾ, മരുഭൂമി പ്രദേശങ്ങളിൽ 48 ഡിഗ്രി വരെ ഉയരാനുമാണ് സാധ്യത.ഇന്ന് രാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ കാലാവസ്ഥ നേരിയ ചൂടോടെയായിരിക്കുമെന്നും റെസിഡൻഷ്യൽ മേഖലകളിൽ കുറഞ്ഞ താപനില 29 മുതൽ 31 ഡിഗ്രിവരെയും തീരദേശ മേഖലകളിൽ 29 മുതൽ 30 ഡിഗ്രിവരെയും ആയിരിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.

വെള്ളി, ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താനിടയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാം. അടുത്ത ദിവസങ്ങളിൽ ഉയർന്ന താപനില 42 മുതൽ 47 ഡിഗ്രിവരെയും കുറഞ്ഞ താപനില 30 മുതൽ 33 ഡിഗ്രിവരെയും ആയിരിക്കുമെന്നാണ് പ്രവചനം.കടൽസ്ഥിതി അടുത്ത 24 മണിക്കൂറിൽ സാധാരണ നിലയിലായിരിക്കുമെന്നും തിരമാല ഉയരം 1 മുതൽ 3 അടി വരെയായിരിക്കുമെന്നും കടൽപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സാഹചര്യമാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!