HomeARTICLESപരീക്ഷണ പറക്കലിനിടെ ബൂസ്റ്റർ തകരാറ്: സ്റ്റാർഷിപ്പ് വി3 ദൗത്യം താത്‌ക്കാലികമായി നിർത്തിവച്ചു

പരീക്ഷണ പറക്കലിനിടെ ബൂസ്റ്റർ തകരാറ്: സ്റ്റാർഷിപ്പ് വി3 ദൗത്യം താത്‌ക്കാലികമായി നിർത്തിവച്ചു

spot_img

ശതകോടീശ്വരൻ എലോൺ മസ്‌ക്കിന്‍റെ നേതൃത്വത്തിലുള്ള ബഹിരാകാശ ഏജൻസിയായ സ്‌പേസ്എക്‌സ് അടുത്തിടെയാണ് തങ്ങളുടെ സ്റ്റാർഷിപ്പിന്‍റെ 12-ാം പരീക്ഷണ പറക്കൽ നടത്തിയത്. 2026 മെയ് 23ന് ഇന്ത്യൻ സമയം പുലർച്ചെ 4 മണിക്ക് യുഎസിലെ ടെക്‌സസിലെ സ്റ്റാർബേസിന്‍റെ പുതുതായി നിർമ്മിച്ച ഓർബിറ്റൽ ലോഞ്ച് പാഡ് 2ൽ (OLP-2) നിന്നായിരുന്നു വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായിരുന്നെങ്കിലും ചെറിയ തിരിച്ചടികൾ നേരിട്ടു.

പരീക്ഷണ പറക്കലിനിടെ ആദ്യ ഘട്ടത്തിൽ തന്നെ റോക്കറ്റിന്‍റെ ബൂസ്റ്റർ തകർന്നു. എങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതമായി സ്‌പ്ലാഷ്‌ഡൗൺ നടത്താൻ സ്റ്റാർഷിപ്പ് പേടകത്തിന് സാധിച്ചു. ബൂസ്റ്ററിലെ എഞ്ചിനുകൾ ജ്വലിപ്പിക്കുന്നതിൽ തടസ്സം നേരിട്ടതാണ് ഇതിന് കാരണമായി പറയുന്നത്. ഇതിന്‍റെ ഭാഗമായി ദൗത്യം താത്‌ക്കാലികമായി നിർത്തിവെച്ചു. ഇതിനെ കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്‌ച (മെയ് 23) ആണ് സ്‌പേസ്എക്‌സിന്‍റെ ലോഞ്ച് പാഡായ സ്റ്റാർബേസിൽ നിന്ന് സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് മിനിറ്റുകൾക്ക് ശേഷം ബൂസ്റ്റർ പതിവ് പോലെ വേർപ്പെട്ടെങ്കിലും ഭൂമിയിലേക്ക് മടങ്ങുന്നതിനിടെ എഞ്ചിൻ പ്രവർത്തനം നിലച്ചു. ഇത് മുലം ബൂസ്റ്റർ അത്യധികം ശക്തിയോടെയാണ് മെക്‌സിക്കോ ഉൾക്കടലിൽ വന്ന് പതിച്ചത്. സ്പ്ലാഷ്‌ഡൗൺ നിയന്ത്രിതമല്ലായിരുന്നു. എങ്കിലും ബൂസ്റ്ററിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ ഏജൻസിയായ എഫ്എഎ പറഞ്ഞു.

സ്റ്റാർഷിപ്പ് V3

ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റാണ് സ്റ്റാർഷിപ്പ് 3 പതിപ്പ്(V3). ശക്തിയേറിയ എഞ്ചിനും സുരക്ഷയും ന്യൂതന സാങ്കേതികവിദ്യയും ഒത്തുചേരുന്നതാണ് ഈ റോക്കറ്റ്. 407 അടി ഉയരമുള്ള റോക്കറ്റാണ് ഇത്. പുതിയ ദൗത്യത്തിലൂടെ പുനരുപയോഗിക്കാവുന്നതും വേഗത്തിലുള്ളതുമായ റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ ഗതാഗതത്തിൽ വിപ്ലവം സൃഷ്‌ടിക്കാനാണ് സ്‌പേസ്‌എക്‌സിന്‍റെ പദ്ധതി. ദൗത്യം വിജയകരമാകുന്നതോടെ കുറഞ്ഞ ചെലവിൽ ബഹിരാകാശത്ത് എത്താനാവും.

പുനർരൂപകൽപ്പന ചെയ്‌ത അടുത്ത തലമുറ സ്റ്റാർഷിപ്പ് റോക്കറ്റും സൂപ്പർ ഹെവി വി3 റോക്കറ്റ് ബൂസ്റ്ററുകളും അടുത്ത തലമുറ റാപ്‌റ്റർ 3 എഞ്ചിനുകളും സ്റ്റാർഷിപ്പ് വിമാനത്തിൽ നിന്ന് പരിഷ്‌ക്കരിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആദ്യ വിന്യാസവും ആണ് ദൗത്യത്തിന്‍റെ പ്രത്യേകത. സ്റ്റാർബേസിന്‍റെ 2-ാം ലോഞ്ച് പാഡിൽ നിന്നുള്ള ആദ്യത്തെ വിക്ഷേപണം കൂടിയാണ് ഇത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!