കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ ശത്രുതാപരമായ വ്യോമ ലക്ഷ്യങ്ങളെ നേരിടുകയാണെന്ന് സൈനിക ജനറൽ സ്റ്റാഫ് ബുധനാഴ്ച രാവിലെ അറിയിച്ചു.
അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ അനുസരിച്ചാണ് വ്യോമ പ്രതിരോധ യൂണിറ്റുകൾ ലക്ഷ്യങ്ങളെ പ്രതിരോധിക്കുന്നതെന്ന് ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
സുരക്ഷയും പൊതുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്നും വിവരങ്ങൾ ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്നുമാത്രം സ്വീകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

