കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പുതുക്കിയ തൊഴിൽ നടപടിക്രമങ്ങളുടെ ഭാഗമായി അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കുകയും, 27 രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റുകൾക്ക് പൂർണ്ണമായോ ഭാഗികമായോ നിരോധനം ഏർപ്പെടുത്തുകയുമാണ് മന്ത്രാലയം ചെയ്തത്.പുതിയ സർക്കുലർ പ്രകാരം ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്ന് മാത്രമേ ഇനി മുതൽ ഗാർഹിക തൊഴിലാളികളെ (സ്ത്രീകളും പുരുഷന്മാരും) റിക്രൂട്ട് ചെയ്യാൻ അനുവാദമുള്ളൂ. അപേക്ഷാ നടപടികൾ വേഗത്തിലാക്കുന്നതിനായി ഗവർണറേറ്റ് തലത്തിലുള്ള സർവീസ് സെന്ററുകൾ വഴി റിക്രൂട്ട്‌മെന്റ് നടപടികൾ ഏകോപിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.റിക്രൂട്ട്‌മെന്റിന് അനുമതിയുള്ള 10 രാജ്യങ്ങൾ:ഇന്ത്യഫിലിപ്പീൻസ്ശ്രീലങ്കഎത്യോപ്യദക്ഷിണാഫ്രിക്കബെനിൻസെനഗൽ (പുരുഷന്മാർക്ക് മാത്രം)എരിത്രിയവിയറ്റ്നാംനേപ്പാൾ 27 രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിന് കടുത്ത വിലക്ക്വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സംയുക്ത വിലയിരുത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് 27 രാജ്യങ്ങളെ വിലക്കപ്പെട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. ചില രാജ്യങ്ങളിൽ നിന്നുള്ള വനിതാ ഗാർഹിക തൊഴിലാളികൾക്ക് മാത്രമാണ് നിയന്ത്രണം.
ഏഷ്യൻ രാജ്യങ്ങൾ: ഭൂട്ടാൻ, മഡഗാസ്കർ.ആഫ്രിക്കൻ രാജ്യങ്ങൾ: കെനിയ, ഉഗാണ്ട, നൈജീരിയ, ടോഗോ, മലാവി, ചാഡ്, ജിബൂട്ടി, നൈജർ, ഗിനിയ, ഗിനിയ-ബിസാവു, കേപ് വെർദെ, സിയറ ലിയോൺ, ലൈബീരിയ, മാലി, ബുർക്കിന ഫാസോ, ഗാംബിയ, കാമറൂൺ, ഇക്വറ്റോറിയൽ ഗിനിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റുവാണ്ട, ബുറുണ്ടി, അംഗോള.കുവൈറ്റിൽ നയതന്ത്ര കാര്യാലയങ്ങൾ (എമ്പസികൾ) ഉള്ളതും ഇല്ലാത്തതുമായ ഭരണപരമായ ഘടകങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഈ തരംതിരിവ് നടത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ നിർദ്ദേശം രാജ്യത്തെ എല്ലാ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റുകൾക്കും ബന്ധപ്പെട്ട സർവീസ് സെന്ററുകൾക്കും കൈമാറിയിട്ടുണ്ടെന്നും ഈ പുതിയ നിയമം ഉടനടി പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു.

