HomeGULFകുവൈത്ത് വിമാനത്താവളത്തിലെ T4 ടെർമിനലിൽ നിന്ന് വിദേശ-ഗൾഫ് സർവീസുകൾ ആരംഭിച്ചു.

കുവൈത്ത് വിമാനത്താവളത്തിലെ T4 ടെർമിനലിൽ നിന്ന് വിദേശ-ഗൾഫ് സർവീസുകൾ ആരംഭിച്ചു.

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) വഴി ഈജിപ്ത് എയറും ഫ്ലൈദുബായിയും സർവീസുകൾ ആരംഭിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള ഘട്ടംഘട്ടമായ പദ്ധതിയുടെ ഭാഗമായാണ് നടപടി.

ആദ്യഘട്ടത്തിൽ രാവിലെ 4 മണി മുതൽ രാത്രി 10 മണിവരെ സർവീസുകൾ നടത്തും. ഓരോ എയർലൈനിനും തുടക്കത്തിൽ ഒരു സർവീസ് വീതം അനുവദിച്ചിട്ടുണ്ടെന്നും പിന്നീട് സർവീസുകൾ ക്രമാതീതമായി വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.യാത്രക്കാർ യാത്രയ്ക്ക് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തുകയും, പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനുകളിൽ നിന്ന് ഫ്ലൈറ്റ് സമയക്രമം സ്ഥിരീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!