കുവൈത്ത് സിറ്റി: ഫിഫ ലോകകപ്പ് 2026 ആവേശത്തിനിടെ ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ 1983 ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയ ’83’ സിനിമയുടെ പ്രത്യേക പ്രദർശനം കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്നു.
“Indian Film Thursdays” പരിപാടിയുടെ ഭാഗമായാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ധൈര്യവും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും ചിത്രീകരിക്കുന്ന പ്രശസ്ത സിനിമയാണ് ’83’.പരിപാടി 2026 ജൂൺ 25-ന് വൈകിട്ട് 5 മണിക്ക് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഓഡിറ്റോറിയത്തിൽ നടക്കും.



