പ്രേക്ഷകരെ വിസ്‌മയിപ്പിച്ചുക്കൊണ്ട് ചിദംബരം സംവിധാനം ചെയ്‌ത ‘ബാലന്‍ ദി ബോയ്’ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ബാലന്‍.ഇപ്പോഴിതാ, ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായി മാറിയ ‘എങ്ങോട്ടാ’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സുഷിന്‍ ശ്യാം ഈണം നല്‍കിയ ഈ ഗാനം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. സുഷിന്‍ ശ്യാം തന്നെയാണ് ഗാനം ആലപിച്ചത്. വരികള്‍ രചിച്ചത് അന്‍വര്‍ അലിയാണ്.
സംവിധായകന്‍ ജിത്തു മാധവന്‍ തിരക്കഥ നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ വെങ്കട്ട് കെ. നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ അമ്മയുടെയും മകന്‍റെയും എങ്ങോട്ടെന്നില്ലാത്ത യാത്രയും ആ യാത്രയില്‍ അവര്‍ നേരിടുന്ന സംഭവങ്ങളുമാണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയുടെ കഥയെ മുന്നോട്ട് നയിക്കുന്ന ഗാനം കൂടിയാണിത്. ഗാനം പോലെ തന്നെ മനോഹരമായ ദൃശ്യങ്ങളും കോര്‍ത്തിണക്കിയാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ഗംഭീര ദൃശ്യങ്ങള്‍ ഒരുക്കിയത്.



