HomeGULFഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

spot_img

കുവൈറ്റ് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങൾ ഇരുനേതാക്കളും വിലയിരുത്തി. വിവിധ മേഖലകളിൽ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.

ഇതിന് പുറമെ പൊതുവായ താല്പര്യമുള്ള നിരവധി അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളും ഇരുപക്ഷവും സംസാരിച്ചു.കിരീടാവകാശിയുടെ ദിവാനും തലവനുമായ ഷെയ്ഖ് താമിർ ജാബർ അൽ-അഹമ്മദ് അൽ-സബാഹ്, കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറഹ് ജാബർ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളിൽ പുതിയ ചുവടുവെപ്പുകൾക്ക് ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!