കുവൈത്ത് സിറ്റി, ജൂലൈ 9: ഇന്ന് രാവിലെ സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ചിരുന്ന കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും വീണ്ടും തുറന്നതിനെ തുടർന്ന് ജസീറ എയർവേയ്‌സിന്റെ ടെർമിനൽ 5 (T5)-ൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു.
ചില വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ജസീറ എയർവേയ്‌സ് അഭ്യർഥിച്ചു.യാത്ര സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങൾ ജസീറ എയർവേയ്‌സിന്റെ ഔദ്യോഗിക Travel Alerts വിഭാഗത്തിലൂടെ ലഭ്യമാകുമെന്നും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്നും കമ്പനി അറിയിച്ചു.



