HomeGULFകുവൈറ്റിൽ ചാരിറ്റി ഫണ്ട് തട്ടിപ്പ്; മൂന്ന്പ്രവാസികൾക്ക് 7 വർഷം തടവും 34 ലക്ഷം ദിനാർ പിഴയും...

കുവൈറ്റിൽ ചാരിറ്റി ഫണ്ട് തട്ടിപ്പ്; മൂന്ന്പ്രവാസികൾക്ക് 7 വർഷം തടവും 34 ലക്ഷം ദിനാർ പിഴയും വിധിച്ച് ക്രിമിനൽ കോടതി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രോഗീ സഹായ ഫണ്ടിൽ നിന്നും ചാരിറ്റബിൾ കമ്മിറ്റിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് ഈജിപ്ത് സ്വദേശികൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. ജഡ്ജി അബ്ദുൾ വഹാബ് അൽ മുവൈലി അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് ഏഴ് വർഷം വീതം തടവും 34,63,000 കുവൈറ്റ് ദിനാർ (ഏകദേശം 95 കോടിയിലധികം ഇന്ത്യൻ രൂപ) പിഴയും വിധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2002 മുതൽ 2006 വരെയുള്ള കാലയളവിലാണ് ഈജിപ്ത് സ്വദേശികളായ പ്രതികൾ കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച കോടിക്കണക്കിന് രൂപ വ്യാജരേഖ ചമച്ചും കൃത്രിമം കാണിച്ചും തട്ടിയെടുത്തത്. തുടർന്ന് ഈ പണം വിവിധ അക്കൗണ്ടുകൾ വഴി ഇവർ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തു. തട്ടിപ്പിന് ശേഷം ഈജിപ്തിലേക്ക് കടന്ന പ്രതികളെ ഈജിപ്ഷ്യൻ സുരക്ഷാ സേനയാണ് പിടികൂടിയത്.

ഈജിപ്ത് ഭരണകൂടം നൽകിയ നയതന്ത്ര-നിയമപരമായ അഭ്യർത്ഥനയുടെ (അടിസ്ഥാനത്തിലാണ് കുവൈറ്റ് കോടതി ഇപ്പോൾ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങൾ തട്ടിയെടുത്ത തുകയുടെ മൂന്നിരട്ടി പിഴയായും പ്രതികൾ ഒടുക്കണം. ഇതേ കേസിൽ പ്രതികൾക്ക് ഈജിപ്തിലെ കോടതിയും നേരത്തെ തടവുശിക്ഷയും കനത്ത പിഴയും വിധിച്ചിരുന്നു. ചാരിറ്റി ഫണ്ടുകളുടെ ദുരുപയോഗത്തിനെതിരെയും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയും കടുത്ത നിലപാടാണ് കുവൈറ്റ് ജുഡീഷ്യറി സ്വീകരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഈ വിധി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!