കുവൈത്ത് സിറ്റി: കെട്ടിട ഉടമകൾ താമസക്കാർ ഇനി അവിടെ താമസിക്കുന്നില്ലെന്ന് അറിയിച്ചതിനെയും ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെയും തുടർന്ന് 325 പേരുടെ താമസ വിലാസം സിവിൽ രേഖകളിൽ നിന്ന് നീക്കം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു.
ബാധിതർ 30 ദിവസത്തിനകം PACI ഓഫീസിലോ സഹൽ (Sahel) ആപ്പിലൂടെയോ ആവശ്യമായ രേഖകൾ സമർപ്പിച്ച് പുതിയ താമസ വിലാസം രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.നിശ്ചിത സമയത്തിനകം വിലാസം പുതുക്കാത്തവർക്ക് സിവിൽ ഇൻഫർമേഷൻ നിയമപ്രകാരം 100 കുവൈത്ത് ദിനാർ വരെ പിഴ ചുമത്തുമെന്നും, ലംഘനത്തിൽ ഉൾപ്പെടുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ച് പിഴ വർധിക്കുമെന്നും PACI മുന്നറിയിപ്പ് നൽകി.പിഴ ഒഴിവാക്കുന്നതിനും സിവിൽ രേഖകൾ കൃത്യമായി നിലനിർത്തുന്നതിനുമായി ബാധിതർ എത്രയും വേഗം വിലാസ വിവരങ്ങൾ പുതുക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു.



