HomeCommunityഐ.എ.എഫ് നാനോ ഫിലിം അവാർഡ് ദാന ചടങ്ങ് വർണ്ണാഭമായി

ഐ.എ.എഫ് നാനോ ഫിലിം അവാർഡ് ദാന ചടങ്ങ് വർണ്ണാഭമായി

spot_img

ഇന്ത്യൻ ആർട്സ് ഫെഡറേഷൻ (ഐ. എ .എഫ് ), കുവൈറ്റ് സംഘടിപ്പിച്ച നാനോ ഫിലിം അവാർഡ് ചടങ്ങ് 2026 ജൂലൈ 10-ന് ഫർവാനിയ അൽ മെഡ്ക്സ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ, കല എന്നത് ഭാഷയുടെയും സംസ്കാരത്തിന്റെയും അതിരുകളുടെയും അതീതമായി മനുഷ്യരെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്നും.

പ്രതിഭകളെ കണ്ടെത്തുകയും വളർത്തിയെടുക്കുകയും, സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയും, കലാകാരന്മാർക്ക് അവരുടെ കഴിവുകളും സൃഷ്ടിപരമായ മികവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അർത്ഥവത്തായ അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ ആർട്ട് ഫെഡഡറേഷന്റെ ദൗത്യം.എന്ന് ആധ്യക്ഷ പ്രസംഗത്തിൽ ഷെറിൻ മാത്യു പറഞ്ഞു. പ്രശസ്ത ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും അന്താരാഷ്ട്ര ഫിലിം ജൂറി അംഗവുമായ ശ്രീ വി. കെ. ജോസഫ് ഓൺലൈനിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നവാഗത സിനിമാപ്രതിഭകൾക്ക് വേദിയൊരുക്കുന്ന ഇന്ത്യൻ ആർട്സ് ഫെഡറേഷന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.വർണ്ണാഭമായ ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാംസ്ക്കാരിക മാധ്യമ രംഗത്തുള്ളവർ പങ്കെടുത്തുജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതം ആശംസിച്ചു.

ഷെമേജ് കുമാർബാബുജി ബത്തേരിഡോ. സുസോവന രാജീവ് നടുവിലെമുറി മുനീർ അഹമ്മദ്, ഗഫൂർ തൃത്താല, മുബാറക് കമ്പ്രത്ത് ,അബ്ദുൾ അസീസ്, അനിയൻ കുഞ്ഞ് പാപ്പച്ചൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മികച്ച സിനമയായി അശ്വൻ സി.വി.സംവിധാനം ചെയ്ത പാതി അർഹമായി രണ്ടാം സ്ഥാനം സിയാസ് പാഠൂരും സോഷ്യൽ റെവലന്റ് സബ്ജറ്റ് മുന്നറിയിപ്പ്, അലാം എന്നീ സിനിമകളും സ്പെഷിൽ ജൂറി പുരസ്കാരം രമ്യ ജയപാൽ സംവിധാനംചെയ്ത പാഷൻ എന്ന സിനിമയും അവാർഡുകൾ കരസ്ഥമാക്കി. പ്രസ്ത സിനിമാറ്റോഗ്രാഫർ അജമൽ സാബുവിന്റെ നേതൃത്തത്തിലുള്ള ജൂറിയാണ് അവാർഡിന് അർഹമായ സിനിമ കൾ തിരെഞ്ഞടുത്തത്.

ഫർവാനിയ ഏരിയ കോർഡിനേറ്റർ ബോണി കുര്യൻ , കൾച്ചറൽ സെക്രട്ടറി നിർമ്മലാദേവി ,വനിത ചെയർപേഴ്സൺ പ്രിയ കണ്ണൻ, ട്രഷറർ ലിജോ ജോസ്, കുര്യയാക്കോസ്, ഹരീന്ദ്രൻ, ഗ്ലാഡ്സൺ, ജോബി, ഡോ :ജൂബി, എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച സംഘാടനവും ലവീന കുര്യന്റെ അവതരണവും ചടങ്ങിനെ വൻ വിജയമാക്കി..കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിലെ കലാ-സാംസ്കാരിക രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് നാനോ ഫിലിം അവാർഡ് കൺവീനർ അരവിന്ദ് കൃഷ്ണൻ നന്ദി പ്രകാശനത്തിൽ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!