HomeGULFതൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

spot_img

പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധരായ തൊഴിലാളികൾക്ക്, സ്വന്തം തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ അനുമതി. സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന ഈ നിർണായക തീരുമാനം പുറപ്പെടുവിച്ചത്. വിദേശകാര്യ മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി അറേബ്യയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നിലവില്‍ തൊഴിൽ വിസയിലെത്തുന്ന വിദഗ്ധ തൊഴിലാളികൾ സൗദിയിൽ എത്തി പ്രവാസരേഖകൾ ശരിയാക്കിയ ശേഷമായിരുന്നു കുടുംബത്തിനായുള്ള വിസ നടപടികൾ ആരംഭിച്ചിരുന്നത്. എന്നാൽ പുതിയ പരിഷ്കാരത്തോടെ, തൊഴിലാളിക്ക് തന്റെ വിസ പ്രോസസിംഗിനൊപ്പം തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയും സ്വന്തമാക്കാനാകും.

ഭർത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരാണ് ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരുന്നത്. വിദഗ്ധ തൊഴിലാളികൾ തങ്ങളുടെ ജോലി സംബന്ധമായ നടപടികളും വ്യവസ്ഥകളും പൂർത്തിയാക്കുന്നതോടെ കുടുംബാംഗങ്ങൾക്കും എൻട്രി വിസ അനുവദിക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!