കുവൈറ്റ്: രാജ്യത്തെ സ്വതന്ത്ര ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുന്ന വിഷയങ്ങളിൽ പ്രതിപക്ഷം ഉയർത്തുന്ന ആശങ്കകളുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് OICC കുവൈറ്റ് പിന്തുണ അറിയിച്ചതായി സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാർ ൻ്റെ വോട്ട് ചോരി നടപടികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ സമഗ്രമായ പരിശോധനയും ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള നടപടികളും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നതെന്ന് OICC കുവൈറ്റ് ഭാരവാഹികൾ വ്യക്തമാക്കി.
ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സംഘടന ചൂണ്ടിക്കാട്ടി.OICC കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ളയും ജനറൽ സെക്രട്ടറി എം. എ. നിസാമും സംയുക്ത വാർത്താ ക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.



