കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിശ്വാസം വിശുദ്ധിക്ക്, വിമോചനത്തിന് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന ദഅവ ക്യാമ്പൈനിന്റെ ഭാഗമായി ജൂലൈ 17 വെള്ളിയാഴ്ച ഹദീസ് സെമിനാർ സംഘടിപ്പിക്കുന്നു. റിഗ്ഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ ഹദീസ് പണ്ഡിതനും, വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും, ജാമിയ അൽ ഹിന്ദ് പ്രൊഫസറുമായ അബൂബക്കർ സലഫി മുഖ്യ അതിഥിയായി പങ്കെടുക്കുന്നതാണ്. കൂടാതെ സെൻററിന്റെ പ്രബോധകരായ പി.എൻ അബ്ദുറഹ്മാൻ , അബ്ദുസ്സലാം സ്വലാഹി, ഷഫീഖ് മോങ്ങം,അഷ്റഫ് എകരൂൽ എന്നിവരും ഹദീസ് സെമിനാറിൽ പ്രഭാഷണം നടത്തുന്നതാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്ന പരിപാടിയിൽ കുട്ടികൾക്കായി കളിച്ചങ്ങാടം കിഡ്സ് കോർണർ പരിപാടിയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
കെ കെ ഐ സി ഹദീസ് സെമിനാർ വെള്ളിയാഴ്ച
GULF
INTERNATIONAL



