കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള ശത്രു ഡ്രോൺ ഭീഷണികൾക്കെതിരെ കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം സജീവമായി പ്രവർത്തിക്കുന്നതായി കുവൈത്ത് സായുധസേന ജനറൽ സ്റ്റാഫ് വ്യാഴാഴ്ച്ച രാവിലെ അറിയിച്ചു. ജനങ്ങൾ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രു ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുനശിപ്പിക്കുന്നതിന്റേതാണെന്നും ജനറൽ സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് സായുധസേന അഭ്യർഥിച്ചു.



