HomeGULFജലീബ് അൽ ശുയൂഖിൽ കസ്റ്റഡിയിലുള്ള വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും; ട്രാഫിക് വകുപ്പിന്റെ...

ജലീബ് അൽ ശുയൂഖിൽ കസ്റ്റഡിയിലുള്ള വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും; ട്രാഫിക് വകുപ്പിന്റെ പ്രത്യേക ക്രമീകരണം

spot_img

കുവൈറ്റ് സിറ്റി; കുവൈറ്റിൽ വിവിധ നിയമലംഘനങ്ങളെ തുടർന്ന് കസ്റ്റഡിയിലെടുത്ത് ജലീബ് അൽ ശുയൂഖ് ഏരിയയിലെ ട്രാഫിക് ഗാരേജിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജൂലൈ 17 (വെള്ളി), ജൂലൈ 18 (ശനി) എന്നീ ദിവസങ്ങളിലാണ് ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഉച്ചയ്ക്ക് 1:00 മണി മുതൽ രാത്രി 9:00 മണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്ന സമയക്രമം. വാഹനം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെങ്കിൽ, പ്രസ്തുത വാഹനത്തിന്റെ ഡ്രൈവർമാരുടെ പേരിലുള്ള കുടിശ്ശികയുള്ള എല്ലാ ട്രാഫിക് പിഴകളും പൂർണ്ണമായി അടച്ചിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.ഇതിന് പുറമെ വാഹനം കൈപ്പറ്റാൻ എത്തുന്നവർ സിവിൽ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതുണ്ടെന്നും ട്രാഫിക് വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!