HomeGULFസുരക്ഷാ ബോധവൽക്കരണത്തിനായി കുവൈറ്റിൽ ‘ബി അവെയർ’ പ്രദർശനം ആരംഭിച്ചു; ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി ഉദ്ഘാടനം ചെയ്തു

സുരക്ഷാ ബോധവൽക്കരണത്തിനായി കുവൈറ്റിൽ ‘ബി അവെയർ’ പ്രദർശനം ആരംഭിച്ചു; ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി ഉദ്ഘാടനം ചെയ്തു

spot_img

കുവൈറ്റ് സിറ്റി: പൊതുജനങ്ങൾക്കിടയിൽ സുരക്ഷാ ബോധവൽക്കരണം ശക്തമാക്കുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രമുഖ ടെലികോം കമ്പനിയായ ഒറീഡോ സംഘടിപ്പിക്കുന്ന ‘ബി അവെയർ’ (Be Aware) എക്സിബിഷൻ ആരംഭിച്ചു. അവന്യൂസ് മാളിൽ നടന്ന ചടങ്ങിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹീബ് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സുരക്ഷാ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങൾ പൊതുജനങ്ങൾക്കായി നൽകുന്ന സേവനങ്ങളെ പരിചയപ്പെടുത്തുന്നതിനും സുരക്ഷാ അവബോധം വളർത്തുന്നതിനുമാണ് ഈ എക്സിബിഷൻ ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തിന് ശേഷം മേജർ ജനറൽ അൽ വഹീബ് പ്രദർശന നഗരിയിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർക്കായി ഒരുക്കിയിരിക്കുന്ന ബോധവൽക്കരണ സന്ദേശങ്ങളെക്കുറിച്ചും സന്ദർശകർക്ക് ലഭിക്കുന്ന ഡിജിറ്റൽ-സുരക്ഷാ സേവനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. വരും ദിവസങ്ങളിൽ നിരവധി സന്ദർശകർ ഈ അവബോധന ക്യാമ്പയിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!