കുവൈത്ത് സിറ്റി: റോഡ് സുരക്ഷ മെച്ചപ്പെടുത്താനും അപകടങ്ങൾ കുറയ്ക്കാനുമായി കുവൈത്തിലെ ചില പ്രധാന ട്രാഫിക് ജംഗ്ഷനുകളിൽ പുതിയ രീതിയിലുള്ള മിന്നുന്ന (Flashing) ട്രാഫിക് സിഗ്നൽ സംവിധാനം നടപ്പിലാക്കി.
സിഗ്നൽ നിറം മാറുന്നതിന് തൊട്ടുമുമ്പ് പച്ച ലൈറ്റ് ഇടവിട്ട് മിന്നുന്നതിലൂടെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് ലഭിക്കും. ഇതിലൂടെ വേഗത കുറച്ച് സുരക്ഷിതമായി വാഹനം നിർത്താൻ സമയം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആദ്യഘട്ടത്തിൽ തിരക്കേറിയ ജംഗ്ഷനുകളിലാണ് സംവിധാനം നടപ്പാക്കുന്നത്. കുവൈത്തിലെ ഗതാഗത സാഹചര്യങ്ങളുമായി ഇത് എത്രത്തോളം യോജിക്കുന്നുവെന്ന് വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുക.
ഇത്തരം സംവിധാനം വിവിധ രാജ്യങ്ങളിൽ ഇതിനകം നിലവിലുണ്ട്. പുതിയ സംവിധാനത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേർ ഇത് സ്വാഗതം ചെയ്യുകയും “കാലങ്ങളായുള്ള ഒരു ആഗ്രഹം സഫലമായി” എന്ന രീതിയിൽ പ്രതികരിക്കുകയും ചെയ്തു.



