HomeGULFഇറാൻ ആക്രമണം: പരിക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

ഇറാൻ ആക്രമണം: പരിക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് സൈനിക മേധാവി

spot_img

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തെ തുടർന്ന് ഇന്ന് രാവിലെ കുവൈത്ത് സൈന്യത്തിന്റെ വിവിധ ക്യാമ്പുകളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടന്ന ശത്രു ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് കരസേനാംഗങ്ങളെ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ദിർജ് സാദ് അൽ-ശ്രിയാനും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് പൈലറ്റ് ബ്രിഗേഡിയർ ജനറൽ സബാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹും സന്ദർശിച്ചു.

പരിക്കേറ്റ സൈനികരുടെ ആരോഗ്യനില നേരിട്ട് വിലയിരുത്തിയ ഇരുവരും ചികിത്സയുടെ പുരോഗതി മെഡിക്കൽ സംഘത്തിൽ നിന്ന് വിശദമായി അന്വേഷിച്ചു. ചികിത്സാ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങളെ അവർ അഭിനന്ദിക്കുകയും പരിക്കേറ്റ സൈനികർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!