HomeGULFഖറൂഹ് വിമാനം എത്തി; കുവൈറ്റ് എയർ വേസിന് പുതിയ എയർബസ് A330-900neo വിമാനം

ഖറൂഹ് വിമാനം എത്തി; കുവൈറ്റ് എയർ വേസിന് പുതിയ എയർബസ് A330-900neo വിമാനം

spot_img

കുവൈറ്റ് സിറ്റി: എയർബസുമായുള്ള വിമാന വാങ്ങൽ കരാറിന്റെ ഭാഗമായി ആറാമത്തെ “ഖറൂഹ്” (Qaruh) എയർബസ് A330-900neo വിമാനം തങ്ങൾക്ക് ലഭിച്ചതായി കുവൈറ്റ് എയർവേസ് ശനിയാഴ്ച അറിയിച്ചു. ഫ്രാൻസിലെ ടൂളൂസ് ഫാക്ടറിയിൽ നിന്നാണ് പുതിയ വിമാനം കുവൈറ്റിൽ എത്തിച്ചേർന്നത്.

കമ്പനിയുടെ ഫ്‌ലീറ്റ് നവീകരിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്തിന്റെ വരവെന്ന് കുവൈറ്റ് എയർവേസ് കെയൂഎൻഎയ്ക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. വ്യോമയാന വിപണിയുടെ ആവശ്യത്തിനനുസരിച്ച് സർവീസ് നടത്തുന്ന സ്ഥലങ്ങളുടെ ശൃംഖല വിപുലീകരിക്കാനും, പ്രവർത്തന പദ്ധതികൾക്ക് പിന്തുണ നൽകാനും, യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും സേവനങ്ങളും ഉറപ്പാക്കാനും ഈ നവീകരണം സഹായിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.ഫ്‌ലീറ്റ് ശക്തിപ്പെടുത്തുന്നതിന്റെയും നവീകരിക്കുന്നതിന്റെയും ഭാഗമായി ഇതേ മോഡലിലുള്ള ഏഴാമത്തെ വിമാനവും ഉടൻ എത്തും എന്ന പ്രതീക്ഷയിലാണ് കുവൈറ്റ് എയർവേസ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!