HomeInternationalപതിനെട്ടാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ മടങ്ങി

പതിനെട്ടാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ മടങ്ങി

spot_img

ന്യൂഡല്‍ഹി: ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ നടന്ന രണ്ട് ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന്‍ മടങ്ങി. ഉച്ചകോടിക്കിടെ രണ്ട് സെഷനുകളിലാണ് അദ്ദേഹം പങ്കെടുത്തത്. ഭാരത് മണ്ഡപത്തില്‍ നടന്ന ഭാരത് ഇന്നോവേറ്റ്സ് പ്രദര്‍ശനവും അദ്ദേഹം സന്ദര്‍ശിച്ചു.

ദേശീയ തലസ്ഥാനത്ത് നടന്ന ബ്രിക്‌സ് ബിസിനസ് ഫോറത്തിലെ നേതാക്കളുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്‌തു. തന്‍റെ പ്രസംഗത്തില്‍ അദ്ദേഹം പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിലും വാണിജ്യത്തിലും മറ്റും നടത്തുന്ന നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങള്‍.

റഷ്യയ്ക്ക് മേല്‍ മുപ്പതിനായിരം ഉപരോധങ്ങളുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലോകത്തെ മറ്റ് മുഴുവന്‍ രാജ്യങ്ങള്‍ക്കും കൂടി നേരിടേണ്ടി വരുന്നതിന്‍റെ ഇരട്ടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള സാമ്പത്തിക ഉരസലുകളെയും വൃത്തികെട്ട മത്സര തന്ത്രങ്ങളെയും അദ്ദേഹം അപലപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകളും നടത്തി. വാണിജ്യ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് ഇരുനേതാക്കളും തമ്മില്‍ പ്രധാനമായും നടത്തിയത്. 2030സാമ്പത്തിക സഹകരണ പദ്ധതിയുടെ നടപ്പാക്കല്‍ ഒപ്പം അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജം, സാങ്കേതികത, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിലുള്ള സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!