കുവൈറ്റിലെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) വൈസ് പ്രസിഡന്റ് ശ്രീ. റോബിൻ ലൂയിസിന് KODPAK കുടുംബം സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി ആദരിച്ചു.
KODPAK-ന്റെ വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ വിലപ്പെട്ട സഹകരണത്തിനും നേതൃത്വത്തിനും ആത്മാർത്ഥമായ സേവനങ്ങൾക്കും സംഘടനയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. സംഘടനയോടൊപ്പം അദ്ദേഹം പങ്കുവെച്ച സ്നേഹവും സൗഹൃദവും കൂട്ടായ്മയും എന്നും KODPAK കുടുംബത്തിന്റെ ഓർമ്മകളിൽ നിലനിൽക്കും.
പ്രവാസജീവിതത്തിലെ ഒരു അധ്യായത്തിന് വിരാമമിട്ട് നാട്ടിൽ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന ശ്രീ. റോബിൻ ലൂയിസിനും കുടുംബത്തിനും സന്തോഷവും സമാധാനവും വിജയവും നിറഞ്ഞ നല്ലൊരു ഭാവി ആശംസിച്ചുകൊണ്ട് സംഘടനാ അംഗങ്ങൾ യാത്രാമംഗളങ്ങൾ നേർന്നു. യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് നിജിൻ മൂലയിൽ, ജനറൽ സെക്രട്ടറി ജിത്തു തോമസ്, വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം, ജോയിന്റ് ട്രഷറർ ജോസഫ് കൊച്ചോലിക്കൽ, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രവീൺ കുമാർ, ഏരിയ കോർഡിനേറ്റർ സിജോ കുര്യൻ, റോബിൻ തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രതീഷ് കുമ്പളത്ത്, പ്രജിത് പ്രസാദ്, ദീപു സി.ജി. എന്നിവർ പങ്കെടുത്തു.



