HomeGULFകുവൈറ്റ് എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; ബെയ്‌റൂട്ടിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

കുവൈറ്റ് എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; ബെയ്‌റൂട്ടിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി വിദേശി പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്നും ലഹരി ഗുളികകളും കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയെ തുടർന്ന് പരാജയപ്പെടുത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് വാർത്ത പുറത്തുവിട്ടത്.

ബെയ്‌റൂട്ടിൽ നിന്നും കുവൈറ്റിലെത്തിയ യാത്രക്കാരന്റെ ലഗേജുകൾ പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. 530 ഗ്രാം തൂക്കം വരുന്ന ഏഴ് കഷ്ണം ഹാഷിഷ്, 1.15 ഗ്രാം കൊക്കെയ്ൻ അടങ്ങിയ ബാnormalഗ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ നിരോധിത ലഹരി മരുന്നുകളുടെ പട്ടികയിലുള്ള 4,144 ലൈറിക്ക ഗുളികകൾ അടങ്ങിയ 74 ബോക്സുകളും സംഘം കണ്ടെടുത്തു.

സംഭവത്തിൽ കൃത്യമായ കേസ് രജിസ്റ്റർ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലായ പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും കൂടുതൽ അന്വേഷണത്തിനായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറും. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ലഹരിക്കടത്തിനെതിരെ ശക്തമായ പരിശോധന തുടരുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!