HomeGULFആഗോള ആസ്ട്രോ ഫോട്ടോഗ്രാഫി പുരസ്കാരം കുവൈറ്റിന്; തരംഗമായി അലി അൽ ഉബൈദ്‌ലിയുടെ 'ദി ക്വയറ്റ് പ്രെഡേറ്റർ'

ആഗോള ആസ്ട്രോ ഫോട്ടോഗ്രാഫി പുരസ്കാരം കുവൈറ്റിന്; തരംഗമായി അലി അൽ ഉബൈദ്‌ലിയുടെ ‘ദി ക്വയറ്റ് പ്രെഡേറ്റർ’

spot_img

കുവൈറ്റ് സിറ്റി: ലണ്ടനിലെ റോയൽ ഒബ്‌സർവേറ്ററി സംഘടിപ്പിച്ച പ്രശസ്തമായ ഇസഡ്.ഡബ്ല്യു.ഒ (ZWO) ആസ്ട്രോണമി ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ മത്സരത്തിൽ ഗ്രാന്റ് പ്രൈസ് സ്വന്തമാക്കി കുവൈറ്റ് ഫോട്ടോഗ്രാഫർ അലി അൽ ഉബൈദ്‌ലി. സെഫിയസ് (Cepheus) നക്ഷത്രസമൂഹത്തിൽ ഭൂമിയിൽ നിന്ന് 650 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന എൽ.ഡി.എൻ 1235 (LDN 1235) എന്ന ‘ഷാർക്ക് നെബുല’യെ ആസ്പദമാക്കി പകർത്തിയ ‘ദി ക്വയറ്റ് പ്രെഡേറ്റർ’ എന്ന ചിത്രത്തിനാണ് ഈ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്.

ലണ്ടനിലെ റോയൽ ഗ്രീൻവിച്ച് മ്യൂസിയം ശൃംഖലയുടെ ഭാഗമായ നാഷണൽ മാരിടൈം മ്യൂസിയത്തിലെ എക്സിബിഷനിൽ തന്റെ ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത് വലിയ അംഗീകാരമാണെന്ന് അലി അൽ ഉബൈദ്‌ലി പ്രതികരിച്ചു. ലോകമെമ്പാടുമുള്ള മികച്ച ബഹിരാകാശ ചിത്രങ്ങൾ അണിനിരക്കുന്ന ഏറ്റവും അഭിമാനകരമായ പ്രദർശനമാണിതെന്നും, ഈ നേട്ടം ആഗോള ആസ്ട്രോ ഫോട്ടോഗ്രാഫി രംഗത്ത് കുവൈറ്റിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വാതകങ്ങളും പൊടിപടലങ്ങളും നിറഞ്ഞതും വളരെ മങ്ങിയതുമായ ഈ നെബുലയുടെ ചിത്രം പകർത്തിയത് 28 മണിക്കൂർ നീണ്ട എക്സ്പോഷറിലൂടെയാണ്. നെബുലയുടെ അതിസൂക്ഷ്മമായ വിശദാംശങ്ങൾ കൃത്യമായി പകർത്തിയതാണ് ചിത്രത്തെ പുരസ്കാരത്തിന് അർഹമാക്കിയത്. ലോകമെമ്പാടുമുള്ള പ്രമുഖ ഫോട്ടോഗ്രാഫർമാർ മാറ്റുരയ്ക്കുന്ന വാർഷിക മത്സരമാണിത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!