HomeGULFഭക്ഷ്യ-ഔഷധ സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ്; കരുതൽ ശേഖരത്തിൽ വൻ സ്ഥിരതയെന്ന് റിപ്പോർട്ട്

ഭക്ഷ്യ-ഔഷധ സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ്; കരുതൽ ശേഖരത്തിൽ വൻ സ്ഥിരതയെന്ന് റിപ്പോർട്ട്

spot_img

കുവൈത്ത്സിറ്റി: രാജ്യത്തെ ഭക്ഷ്യ, ഔഷധ, ജല സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള തന്ത്രപ്രധാന പദ്ധതികൾ പൂർത്തിയാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള അധികൃതർ നടപടികൾ വേഗത്തിലാക്കി. മന്ത്രിസഭയ്ക്ക് സമർപ്പിക്കാനിരിക്കുന്ന എട്ടാമത് പീരിയോഡിക് റിപ്പോർട്ടിലെ വിവരങ്ങളും വിപണി കണക്കുകളും പ്രകാരം രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ അവശ്യസാധനങ്ങളുടെയും കരുതൽ ശേഖരം നിലവിൽ പൂർണ്ണമായും ഭദ്രവും സുരക്ഷിതവുമാണ്.

ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് തങ്ങളുടെ നിർദ്ദിഷ്ട പദ്ധതികളുടെ പട്ടിക ഒരു ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി. പദ്ധതികളുടെ ഏകോപനവും തുടർന്നുള്ള അവലോകനവും വേഗത്തിലാക്കാനാണ് ഈ നീക്കം. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സമഗ്രമായ എട്ടാമത് റിപ്പോർട്ട് വാണിജ്യ മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുക.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!