HomeCommunityവോയ്സ് കുവൈത്ത് വിശ്വകർമ്മ ദിനം ആചരിച്ചു

വോയ്സ് കുവൈത്ത് വിശ്വകർമ്മ ദിനം ആചരിച്ചു

spot_img

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. പ്രാർത്ഥന ഗാനത്തോടുകൂടി ആരംഭിച്ചസാംസ്കാരിക സമ്മേളനം ഓൺലൈനിലൂടെ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് ആക്ടിംഗ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

വോയ്സ് കുവൈത്ത് പ്രസിഡന്റ് ഓൺലൈനിലൂടെ വിശ്വകർമ്മ ദിന സന്ദേശം നൽകി. വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, ആർട്സ് സെക്രട്ടറി ജോയ് നന്ദനം, വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ്, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ, സാൽമിയ യൂനിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ടയിൽ, വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

തുടർന്ന് ജോയ് നന്ദനം, ഹരി ലാൽ,സൻകീർത്ത് രാജേഷ്, അജിത എം.ആർ,ബിജു ആചാരി, ദിജീഷ്.ഒ.എ,സുമലത. എസ്,സാൻവി രാജേഷ്,വസന്തകുമാർ കോയിത്തട്ടയിൽ എന്നിവർ ചേർന്ന് ” രാഗലയാമൃതം ” എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. അമ്പിളി ഗിരീഷ് അവതാരകയായിരുന്നു.വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും വോയ്സ് കുവൈത്ത് ട്രഷറർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!