HomeGULFവ്യാജ വാടക കരാറുകൾ നിർമ്മിച്ച് വിൽപ്പന; കുവൈത്തിൽ ഈജിപ്ഷ്യൻ പ്രവാസിയും കൂട്ടാളികളും അറസ്റ്റിൽ

വ്യാജ വാടക കരാറുകൾ നിർമ്മിച്ച് വിൽപ്പന; കുവൈത്തിൽ ഈജിപ്ഷ്യൻ പ്രവാസിയും കൂട്ടാളികളും അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 30: താമസ വിലാസം മാറ്റാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് വ്യാജ ഫ്ലാറ്റ് വാടക കരാറുകൾ നിർമ്മിച്ച് പണം വാങ്ങി വിൽപ്പന നടത്തിയെന്ന കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെ ഫർവാനിയയിൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.വ്യാജരേഖ അന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ നിരവധി വ്യാജ വാടക കരാറുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റകൃത്യത്തിൽ പങ്കുള്ള മറ്റു ചിലരെക്കുറിച്ചും വിവരം നൽകിയതിനെ തുടർന്ന് കൂട്ടാളികളെയും അധികൃതർ അറസ്റ്റ് ചെയ്തു.താമസ വിലാസം ഔദ്യോഗികമായി മാറ്റുന്നതിനായി ആവശ്യമായ വാടക കരാറുകൾ വ്യാജമായി തയ്യാറാക്കി പ്രവാസികൾക്ക് പണത്തിന് നൽകുകയായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതികൾക്കെതിരെ വ്യാജരേഖ നിർമ്മാണത്തിന് കേസ് രജിസ്റ്റർ ചെയ്ത് തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!