കുവൈത്ത്സിറ്റി: തെരുവ് നായ്ക്കളെ കണ്ടാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അവയുടെ അടുത്ത് പോകുമ്പോൾ സുരക്ഷിതരായിരിക്കണമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. നായ്ക്കളെ കാണുന്ന സ്ഥലങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ്, ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി അടിയന്തര നമ്പറായ 112-ൽ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വളർത്തുമൃഗങ്ങളുടെ ഉടമകൾ അവയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
വളർത്തുമൃഗങ്ങളെ തുടർന്ന് സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ അവയെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അത്തരം മൃഗങ്ങളെ ഏറ്റെടുക്കുന്നതിനോ അവയുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനോ അധികൃതരുടെ സഹായത്തോടെ 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടും മൃഗങ്ങളുടെ ഉടമകളോടും ആവശ്യപ്പെട്ടു.



