HomeGULFവിവാഹത്തിന് വിസമ്മതിച്ചതിന് പിന്നാലെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കുവൈത്തി യുവാവിനെ കോടതി കുറ്റവിമുക്തനാക്കി

വിവാഹത്തിന് വിസമ്മതിച്ചതിന് പിന്നാലെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കുവൈത്തി യുവാവിനെ കോടതി കുറ്റവിമുക്തനാക്കി

spot_img

കുവൈത്ത് സിറ്റി: വാട്സ്ആപ്പിലൂടെ കുവൈത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തെന്ന കേസിൽ പ്രതിയായ കുവൈത്തി പൗരനെ അപ്പീൽ കോടതി കുറ്റവിമുക്തനാക്കി.യുവാവിനെതിരെ യുവതി പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച പ്രതി, താൻ യുവതിയെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ദുരുദ്ദേശ്യത്തോടെ പരാതി നൽകിയതെന്ന് അന്വേഷണത്തിൽ വാദിച്ചു.

പ്രതിഭാഗം അഭിഭാഷകൻ മുഹമ്മദ് സാതി അൽ ഒതൈബി കോടതിയിൽ സമർപ്പിച്ച വാദത്തിൽ, കേസിൽ മതിയായ സാങ്കേതിക തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി. തെളിവായി സമർപ്പിച്ചത് വാട്സ്ആപ്പ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ മാത്രമാണെന്നും അവ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനാൽ സന്ദേശങ്ങളുടെ ഉറവിടമോ അവ പ്രതി തന്നെയാണ് അയച്ചതെന്ന കാര്യമോ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിഭാഗം വാദിച്ചു.കൂടാതെ, പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴും ആരോപണം സാധൂകരിക്കുന്ന ഫോട്ടോകളോ വീഡിയോകളോ സംഭാഷണങ്ങളോ കണ്ടെത്തിയില്ല.ഈ സാഹചര്യത്തിൽ കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കിയ അപ്പീൽ കോടതി, ഭീഷണിപ്പെടുത്തലും ബ്ലാക്ക്‌മെയിലിംഗും സംബന്ധിച്ച കുറ്റങ്ങളിൽ നിന്ന് കുവൈത്തി പൗരനെ കുറ്റവിമുക്തനാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!