HomeGULFകുവൈത്തിൽ നാല് ലഹരിമരുന്ന് കേസുകളിലായി അഞ്ചുപേർ പിടിയിൽ; 5.1 കിലോ മെത്താംഫെറ്റമിൻ പിടിച്ചെടുത്തു

കുവൈത്തിൽ നാല് ലഹരിമരുന്ന് കേസുകളിലായി അഞ്ചുപേർ പിടിയിൽ; 5.1 കിലോ മെത്താംഫെറ്റമിൻ പിടിച്ചെടുത്തു

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിൽ ലഹരിമരുന്നിനെതിരായ നടപടികളുടെ ഭാഗമായി നാല് വ്യത്യസ്ത കേസുകളിലായി അഞ്ചുപേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു.വിൽപ്പനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വെച്ചതിനാണ് പ്രതികൾ പിടിയിലായത്.

പരിശോധനകളിൽ 5.1 കിലോഗ്രാം മെത്താംഫെറ്റമിൻ, ലഹരിവസ്തു പുരട്ടിയ 230 ഷീറ്റുകൾ, മയക്കുമരുന്ന് തൂക്കുന്നതിനുള്ള കൃത്യതയുള്ള ത്രാസ് എന്നിവ അധികൃതർ പിടിച്ചെടുത്തു.പിടിയിലായ അഞ്ചുപേരെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!