HomeCommunityജനാധിപത്യ കശാപ്പിനെതിരെ ഇൻകാസ് കുവൈത്തിന്റെ ശക്തമായ പ്രതിഷേധം

ജനാധിപത്യ കശാപ്പിനെതിരെ ഇൻകാസ് കുവൈത്തിന്റെ ശക്തമായ പ്രതിഷേധം

spot_img

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത പൂർണ്ണമായും തകർക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ എംപിമാരെയും ഡൽഹിയിൽ വെച്ച് പോലീസ് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലനീയവും തികച്ചും ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനവുമാണ്.

ഈ പ്രതിഷേധ യോഗത്തിൽ ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലേമുറി, ജനറൽ സെക്രട്ടറി അനൂപ് സോമൻ, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, കുര്യൻ തോമസ് പൈനും മൂട്ടിൽ , ജെയിംസ് വി കൊട്ടാരം, ഷിജു ഓതറ തമ്പി ലൂക്കോസ്, ബിജു അലക്സാണ്ടർ അലക്സ് മാനന്തവാടി, ബിജി പള്ളിക്കൽ, സുനിൽ ജിത്ത് മണ്ണാർകാട്, ഷിബു തയ്യിൽ കുമരകം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ജനാധിപത്യ ധ്വംസനത്തിനെതിരെ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയാണ് ഇൻകാസ് കുവൈത്ത് നേതാക്കൾ ഈ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ അഭിപ്രായ സ്വാതന്ത്ര്യത്തെയും ഭരണഘടനാപരമായ പ്രതിഷേധിക്കാനുള്ള അവകാശത്തെയും കേന്ദ്ര ഭരണകൂടം മൃഗീയമായി ചവിട്ടിമെടിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ പൂർണ്ണമായും കാൽക്കീഴിലാക്കി രാജ്യത്ത് ഏകാധിപത്യം നടപ്പിലാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നയങ്ങൾക്കെതിരെ ഇൻകാസ് കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.ജനങ്ങളുടെ മൗലികാവകാശങ്ങളും രാജ്യത്തിന്റെ മൂല്യങ്ങളും ഹനിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും പോലീസ് രാജിനും എതിരെ ഇൻകാസ് കുവൈത്ത് ശക്തമായ എതിർപ്പ് വ്യക്തമാക്കുന്നു.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനായുള്ള ഈ പോരാട്ടത്തിൽ രാഹുൽ ഗാന്ധിയെയടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കും എംപിമാർക്കൊപ്പം ഇൻകാസ് കുവൈത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കാടൻ നയങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് ഇൻകാസ് കുവൈത്ത് ആഹ്വാനം ചെയ്യുന്നു.ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുക!ഇൻകാസ് കുവൈത്ത്

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!