HomeGULFകുവൈത്തിൽ ഡെലിവറി ബൈക്ക് ഡ്രൈവർമാരുടെ നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി; ബൈക്കുകൾ പിടിച്ചെടുക്കുന്നു

കുവൈത്തിൽ ഡെലിവറി ബൈക്ക് ഡ്രൈവർമാരുടെ നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി; ബൈക്കുകൾ പിടിച്ചെടുക്കുന്നു

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഡെലിവറി കമ്പനികളിൽ ജോലി ചെയ്യുന്ന മോട്ടോർ സൈക്കിൾ ഡ്രൈവർമാരുടെ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി.

തെറ്റായ ദിശയിൽ വാഹനമോടിക്കുക, ജംഗ്ഷനുകളിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുക, ചുവപ്പ് സിഗ്നൽ മറികടക്കുക തുടങ്ങിയ നിയമലംഘനങ്ങൾ വർധിച്ചുവരുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ കേണൽ ഉസ്മാൻ മുഹമ്മദ് ഗരീബ് വ്യക്തമാക്കി.കുവൈത്ത് ടെലിവിഷനിലെ ‘ഗുഡ് മോണിങ് കുവൈത്ത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ട്രാഫിക് കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തി ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തുകയും നിയമലംഘനം നടത്തിയ മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

ഡെലിവറി വേഗത്തിൽ പൂർത്തിയാക്കണമെന്ന കാരണത്താൽ ഗതാഗത നിയമങ്ങൾ ലംഘിക്കാൻ ആർക്കും അനുവാദമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അതേസമയം, തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും കൂടുതൽ ട്രാഫിക് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

റോഡ് അറ്റകുറ്റപ്പണികൾ, വഴിതിരിച്ചുവിടലുകൾ, ഭാഗിക റോഡ് അടച്ചിടലുകൾ എന്നിവയും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും വാഹനമോടിക്കുന്നവർ ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!