HomeGULFകുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടിയുമായി കുവൈത്ത്; മയക്കുമരുന്ന് കടത്തുകാരനും അനധികൃത ഇടപാടുകാരനും പിടിയിൽ

കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടിയുമായി കുവൈത്ത്; മയക്കുമരുന്ന് കടത്തുകാരനും അനധികൃത ഇടപാടുകാരനും പിടിയിൽ

spot_img

കുവൈത്ത് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യത്യസ്ത കേസുകളിലായി രണ്ട് വിദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത്, അനധികൃത പണമിടപാടുകൾ, സർക്കാരിന്റെ സബ്‌സിഡി ഭക്ഷ്യവസ്തുക്കൾ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആദ്യ കേസിൽ, അർദിയയിൽ മയക്കുമരുന്ന് വിൽപന നടത്തിയ ശ്രീലങ്കൻ സ്വദേശിയെ ഫർവാനിയ ഗവർണറേറ്റ് ഡിറ്റക്ടീവുകളാണ് പിടികൂടിയത്. ഒരു സ്വകാര്യ വസതിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ, തന്റെ തൊഴിലിന്റെ മറവിലാണ് മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്. തൊഴിലുടമയുടെ കുടുംബവുമായി യാത്ര ചെയ്യുമ്പോൾ സംശയം തോന്നാത്ത രീതിയിൽ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി പൊലീസിന് രഹസ്യവിവരലഭിച്ചിരുന്നു.തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്ന് മെത്താംഫെറ്റാമൈൻ അടങ്ങിയ ബാഗുകൾ പിടിച്ചെടുത്തു.

വീട്ടു ഉടമയുടെ അനുമതിയോടെ നടത്തിയ പരിശോധനയിൽ ഇയാളുടെ മുറിയിൽ നിന്നും കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. ശ്രീലങ്കയിലുള്ള വ്യക്തികൾക്ക് അയച്ചുകൊടുത്ത 6,573 കുവൈത്തി ദീനാറിന്റെ പണമിടപാട് രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കുവൈത്തിന് പുറത്തുള്ള ഒരാളുടെ സഹായത്തോടെയാണ് താൻ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.മറ്റൊരു സംഭവത്തിൽ, പെട്രോൾ പമ്പിൽ ജോലിക്കാരനായ Bangladeshi പൗരനെ അഹമ്മദി ഗവർണറേറ്റ് ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തു.

ലൈസൻസില്ലാതെ യാത്രക്കാർക്ക് വിദേശ കറൻസി മാറ്റിനൽകുന്ന ജോലിയാണ് ഇയാൾ ചെയ്തുവന്നിരുന്നത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ സർക്കാരിന്റെ സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കളും കണ്ടെത്തി. കൂടാതെ, യാതൊരു ലൈസൻസുമില്ലാതെ സിഗരറ്റ് വിൽപനയും, കുവൈറ്റിൽ വന്നിറങ്ങുന്നവരുടെയും പുറത്തേക്ക് പോകുന്നവരുടെയും രേഖകൾ പ്രിന്റ് ചെയ്തു നൽകുന്ന ജോലിയും ഇയാൾ നടത്തിവന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തുടർനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!