HomeGULFഇൻഫോക് ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

ഇൻഫോക് ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സബാഹ് റീജിയന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി “വർക്ക്പ്ലേസ് സ്ട്രെസ് മാനേജ്മെൻറ്” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഒക്ടോബർ 10, വേൾഡ് മെന്റൽ ഹെൽത്ത് ഡേയിൽ ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെൻറർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ നിർവഹിച്ചു.

ഇൻഫോക് സബാഹ് റീജിയൻ കൺവീനർ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സൈക്യാട്രിസ്റ്റ് ഡോ. നീതു മറിയം ചാക്കോ 2026 ലോക മാനസികാരോഗ്യ ദിനത്തിൻറെ പ്രമേയമായ “ജീവിതാനുഭവങ്ങൾ കേൾക്കാം: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റം” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചുതുടർന്ന് സൈക്കോളജിസ്റ്റും ബിഹേവിയർ അനലിസ്റ്റുമായ റസിയ നിസാർ നയിച്ച സെമിനാറിൽ ജോലി സ്ഥലത്തെ സമ്മർദത്തിന്റെ കാരണങ്ങൾ, അതിന്റെ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ, സമ്മർദം തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രായോഗിക മാർഗങ്ങൾ എന്നിവ വിശദീകരിച്ചു. ജോലിയും വ്യക്തിജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക, സഹപ്രവർത്തകരുടെ പിന്തുണ ഉറപ്പാക്കുക, ആവശ്യമായ സാഹചര്യങ്ങളിൽ വിദഗ്ധസഹായം തേടുക എന്നിവയുടെ പ്രാധാന്യവും ചർച്ചയായി.

ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ, ലുലു മണി ഹെഡ് ഓഫ് ഓപ്പറേഷൻസ് കുവൈത്ത് ഷഫാസ് അഹമ്മദ്, ഡിജിറ്റൽ ചാനൽ അസിസ്റ്റന്റ് മാനേജർ ഡാനിയൽ അയ്യൂബ് എന്നിവർ ആശംസകൾ നേർന്നു.ഇൻഫോക് സബാഹ് റീജിയൻ ജനറൽ സെക്രട്ടറി ദിവ്യ എസ്. വിശ്വനാഥ് സ്വാഗതവും ട്രഷറർ അബ്രഹാം റോയ് നന്ദിയും രേഖപ്പെടുത്തി. ജോ. കൺവീനർ ധന്യ മുകേഷ് അവതാരകയായ സെമിനാറിന്റെ ഏകോപനത്തിന് ഇൻഫോക് ഭാരവാഹികളും യൂണിറ്റ് കോർഡിനേറ്റർമാരും നേതൃത്വം നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!