HomeGULFകുവൈത്തിൽ സൈബർ തട്ടിപ്പ്; വ്യാജ പൊലീസ് ചമഞ്ഞ് പണം തട്ടിയെടുത്ത കേസിൽ നഷ്ടമായത് പതിനായിരത്തിലധികം ദീനാർ

കുവൈത്തിൽ സൈബർ തട്ടിപ്പ്; വ്യാജ പൊലീസ് ചമഞ്ഞ് പണം തട്ടിയെടുത്ത കേസിൽ നഷ്ടമായത് പതിനായിരത്തിലധികം ദീനാർ

spot_img

കുവൈത്ത് സിറ്റി: സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനാണെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ച് വ്യാജ ഫോൺ കോൾ വഴി കുവൈത്ത് പൗരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക തട്ടിയെടുത്തു.

1959-ൽ ജനിച്ച സ്വദേശി പൗരനാണ് 10,995 കുവൈത്തി ദിനാർ നഷ്ടപ്പെട്ടത്. അഞ്ച് തവണയായി അനധികൃതമായി പണം പിൻവലിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.അറബ് വംശജനെന്ന് സംശയിക്കുന്ന വ്യക്തിയാണ് കുവൈത്തി ശൈലിയിൽ സംസാരിച്ച് പൗരന് ഫോൺ കോൾ ചെയ്തത്. താനൊരു ഡിറ്റക്ടീവ് ആണെന്ന് പരിചയപ്പെടുത്തിയ ഇയാൾ, പൗരന്റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പണം സുരക്ഷിതമാക്കാൻ പുതിയ ബാങ്ക് കാർഡ് ഏർപ്പെടുത്താമെന്നും വിശ്വസിപ്പിച്ചു. അക്കൗണ്ടിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പൗരൻ ആവർത്തിച്ചു പറഞ്ഞെങ്കിലും, അക്കൗണ്ടിന്റെ വിശദാംശങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ട് തട്ടിപ്പുകാരൻ അദ്ദേഹത്തിന്റെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു.

തുടർന്ന് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അഞ്ച് തവണയായി അക്കൗണ്ടിൽ നിന്ന് 10,995 ദിനാർ നഷ്ടപ്പെട്ടതായി പിന്നീട് പൗരൻ തിരിച്ചറിഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ കേസ് ഫെലോണിയായി രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു. വിളിച്ചയാളെ കണ്ടെത്താനും പണം എങ്ങോട്ടാണ് മാറ്റിയതെന്ന് അന്വേഷിച്ച് പ്രതികളെ പിടികൂടാനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് ചുമതല നൽകിയിട്ടുണ്ട്. ബാങ്ക് വിവരങ്ങളോ ഒടിപി നമ്പറുകളോ ഫോൺ വഴി ആവശ്യപ്പെടുന്ന ഇത്തരം വ്യാജ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!