HomeGULFകുവൈത്തിൽ അഞ്ച് മാസത്തിനിടെ 11 ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങൾ; ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികൾക്ക് നാടുകടത്തൽ...

കുവൈത്തിൽ അഞ്ച് മാസത്തിനിടെ 11 ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങൾ; ഗുരുതര നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികൾക്ക് നാടുകടത്തൽ മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി : കുവൈത്തിൽ അഞ്ച് മാസത്തിനിടെ 11 ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ആകെ 11,18,644 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഇതിൽ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ അമിതവേഗതയുമായി ബന്ധപ്പെട്ടതാണ്. 4,15,806 അമിതവേഗതാ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് 2,67,584 നിയമലംഘനങ്ങളും സാധുവായ ഡ്രൈവിംഗ് ലൈസൻസോ പെർമിറ്റോ ഇല്ലാതെ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 1,29,287 നിയമലംഘനങ്ങളും കണ്ടെത്തി.

വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 94,945 കേസുകളും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 82,607 കേസുകളും രേഖപ്പെടുത്തി.റെഡ് സിഗ്നൽ മറികടന്നതിന് 33,052 നിയമലംഘനങ്ങളും ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 24,853 കേസുകളും നിയമവിരുദ്ധമായി വാഹനങ്ങളുടെ ഗ്ലാസുകളിൽ ടിന്റ് ഉപയോഗിച്ചതിന് 21,204 കേസുകളും കണ്ടെത്തിയിട്ടുണ്ട്.കൂടാതെ, അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് 1,653 കേസുകളും ഭിന്നശേഷിക്കാർക്കായി അനുവദിച്ച പാർക്കിങ് സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് 1,394 കേസുകളും രജിസ്റ്റർ ചെയ്തു.അതേസമയം, ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന പ്രവാസികൾക്കെതിരെ ഭരണപരമായ നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.

അനുമതിയില്ലാതെ പണം വാങ്ങി യാത്രക്കാരെ കൊണ്ടുപോകുക, ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ് സ്ഥലങ്ങൾ ദുരുപയോഗം ചെയ്യുക, അപകടകരമായ രീതിയിൽ വാഹനമോടിക്കുക, അനധികൃത വാഹന മത്സരങ്ങളിൽ പങ്കെടുക്കുക, പൊതുമര്യാദ ലംഘിക്കുക, മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികൾ നാടുകടത്തൽ നടപടികൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.റോഡപകടങ്ങൾ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഗതാഗത പരിശോധനകളും നിയമനടപടികളും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

വാഹനമോടിക്കുമ്പോൾ വേഗപരിധി പാലിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണമെന്നും ട്രാഫിക് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!